Tuesday, 6 August 2013

എന്റെ ഭ്രാന്തൻ ചിന്തകൾ

കഴിവും കോലവും ചിന്തകളും മരവിച്ചിരിക്കുന്നു  എന്നു ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു..പാഴായിപ്പോയ ജന്മമെന്നോണം ഞാനിതാ ഇന്നിവ്ടെ ഇരുന്ന് തേങ്ങുന്നു..!വെറും അമ്പത്തൊന്നു തൂക്കത്തിന്റെ അറ്റമില്ലാതിരുന്ന അനന്തമായ അഹങ്കാരത്തിന്റെ ആൾരൂപമായി മാറി മറ്റാരാലും വെറുക്കപ്പെട്ടവനായി എത്ര നാൾ ജീവിക്കാനാകും...അറിഞ്ഞു കൊണ്ടല്ലങ്കിലും ഇന്ന് എന്റെ ചുറ്റു വട്ടത്തുള്ളവർ രഹസ്യമായി നെടുവീർപ്പിടുന്നത് എന്റെ ആയുസ്സിന്റെ മേൽ തന്നെയായിരിക്കും..ഞാനിന്നിവ്ടെ ഈ ഒരു തുള്ളി ദ്രാവകത്തിൽ സ്വയം മുക്തി തേടുമ്പോൾ നാളെ ഇവ്ടെ പെരുമ്പറ മുഴക്കാൻ ആളുകളുണ്ടല്ലോ എന്നു അറിയുന്നതിലാണു ഇന്നെന്റെ ആശ്വാസം..വേർപെട്ടാലും സന്തോഷിക്കാൻ കഴിവുള്ള സുഹ്രുത്തുക്കൾ ആണു ഇന്നെന്റെ ആകെയുള്ള സമ്പാദ്യം..

ഇതൊരു സാങ്കല്പിക ലോകമായിരുന്നിരിക്കാം എനിക്ക്..കാരണം ഇവ്ടെ ഞാൻ ജീവിച്ചത് സ്വപ്നങ്ങളിലായിരുന്നു...എനിക്ക് എന്റേതായുള്ളതും മറ്റുള്ളവർക്ക് എന്റെ മേലുണ്ടായിരുന്നതുമായ ആ സുന്ദരമായിരുന്ന ഭീകര സ്വപ്നമാണു ഈ ജീവിതതിന്റെ പരമമായ ലക്ഷ്യം എന്നും എനിക്കറിയാം...സ്വപ്നങ്ങളാണല്ലൊ മനുഷ്യ മനസ്സുകളെ തുടർന്നു ജീവിക്കാൻ പര്യപ്തമാകുന്ന പരമമായ ഹേതു..!
ഇവ്ടെ ഞാനും നീയും ഈ പുല്ചെടിയും എല്ലാം ഒരേ പോലെ..എല്ലാത്തിനും ഒരേ വില..നിനക്കില്ലാത്തതായ യാതൊരു വിധ കഴിവുകൾക്കോ ഞാൻ ഉടമയല്ല!! 
ഈ പ്രപഞ്ചം നിനക്കു മാത്രമുള്ളതല്ലല്ലോ..ഇതിനെ ആശ്രയിച്ച് ഞാനറിയാത്ത എത്ര തരം ജീവികൾ ജീവിക്കുന്നുണ്ടാകും..ലക്ഷോപലക്ഷം അതിസൂക്ഷ്മമായ ജന്തുജാലങ്ങൾ വേറെയും..ഇവർക്കിടയിൽ എന്റെ സ്ഥാനമെന്തായിരുന്നിരിക്കാം...!
എന്റെ ശിരസ്സിൽ നിന്നും ഉള്ള ദ്വിമാന കാഴ്ചയിൽ എല്ലാം നോക്കികണ്ടപ്പോൾ ഞാനഹങ്കരിച്ചിരുന്നു..എല്ലം വെറും തോന്നലുകൾ!!പക്ഷെ മനുഷ്യനു മറ്റു ജീവജാലങ്ങൾകില്ലാത്ത യാതൊരു വിധ പ്രാധാന്യവും ഈ പ്രപഞ്ച സ്രിഷ്ടി കല്പിച്ചിട്ടുണ്ടോ??
ഈ ലോകം ഭീകരമാണു ഇതിൽ ജീവിക്കാൻ ഞാൻ സ്വയം പര്യാപ്തത ആർജിച്ചെടുക്കേണ്ടി വരുമ്പോഴേക്കും ഒരു ആയുസ്സിനു കല്പിച്ചിട്ടുള്ള കാലം അതിക്രമിച്ചിരിക്കും...ഈ ഞരമ്പുകൾക്കോ അതിലൂടെ ഓടുന്ന ഓരോ തുള്ളി രക്തത്തിനോ ഇവ്ടെ ജീവിക്കാൻ യാതൊരുവിധ അവകാശവുമില്ല..ഞാൻ കേവലം വെറുമൊരു ബിന്ദു...ഒരു തൂവാലകൊണ്ടോ അല്പം ജലം കൊണ്ടോ മായ്ചാൽ മാഞ്ഞു പോകുന്ന കേവലം ഒരു പാട്..
ആശയങ്ങളും ആദർശ്ശങ്ങൾക്കും ഒത്ത നടുവിൽ അകപ്പെട്ട് ഞാൻ വീർപ്പുമുട്ടിയിരിക്കുന്നു..മനസ്സ് വെറുമൊരു പ്രതലം മാത്രമായിരിക്കുന്നു..! അതിനെ വളച്ചൊടിക്കാനോ രൂപമാറ്റം നടത്താനോ കഴിയില്ല..ആകെ ചെയ്യാൻ കഴിയുക.. ഒരു ഇരുമ്പ് ദന്ധ് കൊണ്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും ലോഹ ദന്ധ് കൊണ്ടോ തകർത്തു തരിപ്പണമാക്കി ആ പൊടി കാറ്റിൽ പറത്തി വിടുക എന്നത് തന്നെ..!
തിളച്ചു മറിയുന്ന ജലതുള്ളികൾ പോലെ ഞാനിന്നിവ്ടെ ഇരുന്ന് തിളച്ചു മറിയുകയാണു..
കാട്ടിക്കൂട്ടിയ കോപ്രായങ്ങളുടെ കണക്കെടുപ്പ് നടത്തിക്കൊണ്ട്!!
ഇതിനൊരു അന്ത്യമില്ലേ...!! ആത്മസംത്രിപ്തിയും അതിലൂടെ മുക്തിയും നേടിത്തരുക ഈ പുകച്ചുരുളോ അല്ലെങ്കിൽ ഈ തുള്ളി ദ്രാവകമോ..?? അതോ അറ്റവും വശങ്ങളും മിനുസ്സമാക്കി മൂർച്ചയേറിയ ആ ഇരുമ്പു  ദന്ധോ...!! അറിയില്ല..!! ആകെ മൊത്തം വെറുമൊരു രൂക്ഷമായ ആ രക്തക്കറകൾക്കുള്ള മരവിപ്പിക്കുന്ന ഈ ഗന്ധം മാത്രം!!
*** #Death #the #prime #destiny *** !!! 

Sunday, 2 June 2013

കുട ചൂടി ന്യൂ ജനറേഷൻ??


മഴയുടെ ഗന്ധം അറിഞ്ഞു വീണ്ടുമൊരു അധ്യായന വർഷം കൂടി വരവായ്...കഴിഞ്ഞു പോയ ഒന്നു രണ്ടു തലമുറയുടെ സ്കൂൾ ജീവിതാരംഭത്തിനെക്കാൾ ഏറെ ഭൂമിയെ തൊട്ടറിഞ്ഞ് ഒരു പ്രെവേശനോത്സവം, മുത്തശ്ശി കഥകളിലെ പോലെ ഭൂമി മാതാവിനു പ്രിയങ്കരനായ ഏതേലും കുട്ടിയുടെ നിഷ്കളങ്കതയാണൊ ഇടവപ്പാതിയുടെ ഈ തിരിച്ചു വരവിനു കാരണം??

എതൊരു മനുഷ്യനെയും പോലെ തന്നെ വീണ്ടും ആ വിദ്യാലയ മുറ്റത്ത് പോയി നിൽകാൻ ഇന്നെന്നെ പ്രായം അനുവദിക്കുന്നില്ല, കുറച് നാളുകൾക്കു മുന്നെ ഞാൻ ഓടി തീർത്തത് പന്ത്രണ്ടു വർഷത്തെ ഒരിക്കലും തിരിചു കിട്ടാനാവാത്ത രസകരമായ അനുഭവങ്ങളും സൗഹ്രിദങ്ങളുടെ നിഷ്കളങ്കമായ സഹവർതിത്തവുമായിരിക്കാം.., അതുതന്നെയാണു തീർചയായും...!!

ശീതീകരിച്ച സ്മാർട്ട് ക്ലാസ്സ് മുറികലുടെ നാലു ചുമരുകൾകുള്ളിൽ കുടുങ്ങി നിൽകുന്ന പുതുതലമുറയുടെ യാന്ത്രിക ജീവിത ശൈലിയുടെ മുന്നിൽ പകച്ചു പോകുന്നു. ഓടു മേഞ്ഞ, ഭിത്തികൾ വിണ്ടു കീറിയ മുറികളിൽ പ്രകൃതിയുടെ മടിതട്ടിൽ ഇരുന്ന് അറിവുകൾ നുകർന്ന അവരുടെ മാതാപിതാക്കളും വന്ന വഴി മറന്നു പൊയിരിക്കുന്നു. ഒരു പക്ഷെ തങ്ങൾ വന്ന വഴിയിലെ യാതനകളുടെ കയ്പു നീരു കുടിപ്പിക്കാൻ ആ നിഷ്കളങ്കമായ സ്നേഹം അനുവദിക്കാത്തതാകാം...പക്ഷെ അവർ മനസ്സിലാക്കുന്നില്ലല്ലോ അതായിരുന്നു ഏറ്റവും മികച്ചതെന്നു!!

സ്കൂൾ മുറ്റത്തെ ആദ്യ ദിവസങ്ങളിൽ കരയാത്തവരായി ആരുമുണ്ടാകില്ല ... അന്നു കരഞ്ഞത് സധാസമയം കളിചു നടന്നിരുന്ന ജീവിതത്തിന്റെ സ്വാതന്ത്ര്യം നഷ്ട്മാകുന്നു എന്ന ആവലാതി കൊണ്ടാണെങ്കിൽ ഇന്നു കരയുന്നത് ഒന്നൂടെ പോയി ആ മുറ്റത്ത് നിന്നു കരയാനുള്ള ചാൻസു ഇല്ലല്ലൊ എന്നൊർത്ത് കൊണ്ടായിരിക്കും...വേറിട്ട നവ്വ്യാനുഭൂതിയുടെ മായാലോകം തീർത്ത ഈ ക്ലാസ്സ് മുറികളിൽ ഒന്നൂടെ... കഴിയില്ല എന്ന് മനസ്സിലായതു കൊണ്ടുമാകാം!

ഒരിക്കലും തിരിച് കിട്ടാത്ത ആ സ്കൂൾ ജീവിതത്തോട് യാത്ര പറയേണ്ട സമയമായിരിക്കുന്നു എന്ന യാഥാർത്യം ഉൾകൊള്ളാൻ ഇന്നീ മനസ്സിനു കഴിയുന്നില്ല.... 

സോഷ്യൽ നെറ്റ്വർകിങ്ങിന്റെ ഈ കാലത്ത് പുതുമഴയുടെ ഗന്ധം നുണർന്നു വേറിട്ട ഒരു ലോകത്തേക്ക് കാലെടുത്തു വെക്കുന്ന ന്യൂ ജെനറേശൻ കിഡ്സുകളുടെ സ്റ്റാറ്റസ്സ് അപ്ടേറ്റ് ഭാവിയിൽ എന്താകുമെന്നു ആർകറിയാം.....!!

Friday, 17 May 2013

നിനക്കായ്‌ എത്രയോ.......


മഴ തോരാത്ത മഴ! അന്ന് , പുതുവസ്ത്രങ്ങൾ അണിഞ്ഞ് പുതുമഴ നനഞ്ഞ് അക്ഷരങ്ങളുമായി കൂട്ടുകൂടാൻ പോയ ബാല്യത്തെ ചെളി പുരളിച്ച മഴ , അന്ന് നിന്നോട് പിണങ്ങിയ ഞാൻ നിന്നെ ഒന്നൂടെ കാണാനായ് കൊതിച്ചത് ആ പിഞ്ചു ബാല്യത്തിന്റെ നിഷ്കളങ്കതയാണോ ????
ആയിരം വര്ഷങ്ങളുടെ നെടുവീർപ്പുണ്ടാകും നിനക്ക് ,
നിനക്കായ്‌ എത്രയോ പേർ ,,, എത്രയോ പേരുടെ കാത്തിരിപ്പുണ്ടാകും എത്രയോ പേരുടെ പ്രതീക്ഷകളുണ്ടാകും ...

നെല്ലിക്കാ കണ്ണുകളെ

എന്നും കണ്ണുകളോടായിരുന്നു ആരാധന , പരൽ മീൻ കണ്ണുകളും ഉണ്ടക്കണ്ണുകളുടെയും അഴകിനു മുന്നിൽ മതിമറന്നു നിന്ന് പോയിട്ടില്ലെങ്കിലും ഇടയ്കെപ്പോഴോ എന്റെ കണ്ണുകൾ ഉടക്കിയ ആ നെല്ലിക്കാ കണ്ണു കളോട് തോന്നിയ അനുഭൂ തിയെ എന്ത്‌ പേരിട്ടു വിളിച്ചാൽ ഞാൻ ത്രിപ്തനകുമെന്നു എനിക്കിപ്പഴും അറിയൂല്ലാ ..... ആൾകൂട്ട ത്തിനി ടയിൽ ഞാനിന്നും തേടുന്നത് ആ നെല്ലിക്കാ കണ്ണുകളെയാണ്‌, എന്നും , ഒരുപക്ഷെ ഞാൻ തന്നെയറിയാതെ ......