കഴിവും കോലവും ചിന്തകളും മരവിച്ചിരിക്കുന്നു എന്നു ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു..പാഴായിപ്പോയ ജന്മമെന്നോണം ഞാനിതാ ഇന്നിവ്ടെ ഇരുന്ന് തേങ്ങുന്നു..!വെറും അമ്പത്തൊന്നു തൂക്കത്തിന്റെ അറ്റമില്ലാതിരുന്ന അനന്തമായ അഹങ്കാരത്തിന്റെ ആൾരൂപമായി മാറി മറ്റാരാലും വെറുക്കപ്പെട്ടവനായി എത്ര നാൾ ജീവിക്കാനാകും...അറിഞ്ഞു കൊണ്ടല്ലങ്കിലും ഇന്ന് എന്റെ ചുറ്റു വട്ടത്തുള്ളവർ രഹസ്യമായി നെടുവീർപ്പിടുന്നത് എന്റെ ആയുസ്സിന്റെ മേൽ തന്നെയായിരിക്കും..ഞാനിന്നിവ്ടെ ഈ ഒരു തുള്ളി ദ്രാവകത്തിൽ സ്വയം മുക്തി തേടുമ്പോൾ നാളെ ഇവ്ടെ പെരുമ്പറ മുഴക്കാൻ ആളുകളുണ്ടല്ലോ എന്നു അറിയുന്നതിലാണു ഇന്നെന്റെ ആശ്വാസം..വേർപെട്ടാലും സന്തോഷിക്കാൻ കഴിവുള്ള സുഹ്രുത്തുക്കൾ ആണു ഇന്നെന്റെ ആകെയുള്ള സമ്പാദ്യം..
ഇതൊരു സാങ്കല്പിക ലോകമായിരുന്നിരിക്കാം എനിക്ക്..കാരണം ഇവ്ടെ ഞാൻ ജീവിച്ചത് സ്വപ്നങ്ങളിലായിരുന്നു...എനിക്ക് എന്റേതായുള്ളതും മറ്റുള്ളവർക്ക് എന്റെ മേലുണ്ടായിരുന്നതുമായ ആ സുന്ദരമായിരുന്ന ഭീകര സ്വപ്നമാണു ഈ ജീവിതതിന്റെ പരമമായ ലക്ഷ്യം എന്നും എനിക്കറിയാം...സ്വപ്നങ്ങളാണല്ലൊ മനുഷ്യ മനസ്സുകളെ തുടർന്നു ജീവിക്കാൻ പര്യപ്തമാകുന്ന പരമമായ ഹേതു..!
ഇവ്ടെ ഞാനും നീയും ഈ പുല്ചെടിയും എല്ലാം ഒരേ പോലെ..എല്ലാത്തിനും ഒരേ വില..നിനക്കില്ലാത്തതായ യാതൊരു വിധ കഴിവുകൾക്കോ ഞാൻ ഉടമയല്ല!!
ഈ പ്രപഞ്ചം നിനക്കു മാത്രമുള്ളതല്ലല്ലോ..ഇതിനെ ആശ്രയിച്ച് ഞാനറിയാത്ത എത്ര തരം ജീവികൾ ജീവിക്കുന്നുണ്ടാകും..ലക്ഷോപലക്ഷം അതിസൂക്ഷ്മമായ ജന്തുജാലങ്ങൾ വേറെയും..ഇവർക്കിടയിൽ എന്റെ സ്ഥാനമെന്തായിരുന്നിരിക്കാം...!
എന്റെ ശിരസ്സിൽ നിന്നും ഉള്ള ദ്വിമാന കാഴ്ചയിൽ എല്ലാം നോക്കികണ്ടപ്പോൾ ഞാനഹങ്കരിച്ചിരുന്നു..എല്ലം വെറും തോന്നലുകൾ!!പക്ഷെ മനുഷ്യനു മറ്റു ജീവജാലങ്ങൾകില്ലാത്ത യാതൊരു വിധ പ്രാധാന്യവും ഈ പ്രപഞ്ച സ്രിഷ്ടി കല്പിച്ചിട്ടുണ്ടോ??
ഈ ലോകം ഭീകരമാണു ഇതിൽ ജീവിക്കാൻ ഞാൻ സ്വയം പര്യാപ്തത ആർജിച്ചെടുക്കേണ്ടി വരുമ്പോഴേക്കും ഒരു ആയുസ്സിനു കല്പിച്ചിട്ടുള്ള കാലം അതിക്രമിച്ചിരിക്കും...ഈ ഞരമ്പുകൾക്കോ അതിലൂടെ ഓടുന്ന ഓരോ തുള്ളി രക്തത്തിനോ ഇവ്ടെ ജീവിക്കാൻ യാതൊരുവിധ അവകാശവുമില്ല..ഞാൻ കേവലം വെറുമൊരു ബിന്ദു...ഒരു തൂവാലകൊണ്ടോ അല്പം ജലം കൊണ്ടോ മായ്ചാൽ മാഞ്ഞു പോകുന്ന കേവലം ഒരു പാട്..
ആശയങ്ങളും ആദർശ്ശങ്ങൾക്കും ഒത്ത നടുവിൽ അകപ്പെട്ട് ഞാൻ വീർപ്പുമുട്ടിയിരിക്കുന്നു..മനസ്സ് വെറുമൊരു പ്രതലം മാത്രമായിരിക്കുന്നു..! അതിനെ വളച്ചൊടിക്കാനോ രൂപമാറ്റം നടത്താനോ കഴിയില്ല..ആകെ ചെയ്യാൻ കഴിയുക.. ഒരു ഇരുമ്പ് ദന്ധ് കൊണ്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും ലോഹ ദന്ധ് കൊണ്ടോ തകർത്തു തരിപ്പണമാക്കി ആ പൊടി കാറ്റിൽ പറത്തി വിടുക എന്നത് തന്നെ..!
തിളച്ചു മറിയുന്ന ജലതുള്ളികൾ പോലെ ഞാനിന്നിവ്ടെ ഇരുന്ന് തിളച്ചു മറിയുകയാണു..
കാട്ടിക്കൂട്ടിയ കോപ്രായങ്ങളുടെ കണക്കെടുപ്പ് നടത്തിക്കൊണ്ട്!!
ഇതിനൊരു അന്ത്യമില്ലേ...!! ആത്മസംത്രിപ്തിയും അതിലൂടെ മുക്തിയും നേടിത്തരുക ഈ പുകച്ചുരുളോ അല്ലെങ്കിൽ ഈ തുള്ളി ദ്രാവകമോ..?? അതോ അറ്റവും വശങ്ങളും മിനുസ്സമാക്കി മൂർച്ചയേറിയ ആ ഇരുമ്പു ദന്ധോ...!! അറിയില്ല..!! ആകെ മൊത്തം വെറുമൊരു രൂക്ഷമായ ആ രക്തക്കറകൾക്കുള്ള മരവിപ്പിക്കുന്ന ഈ ഗന്ധം മാത്രം!!
*** #Death #the #prime #destiny *** !!!
.jpg)
.jpg)