ആ ചിരികളും കുസൃതികളും അഹങ്കാരവും ഒടുവിൽ എനിക്കുവേണ്ടി ഉണ്ടാക്കിയെടുത്ത സ്നേഹവും ഒക്കെ എന്റെ എന്നത്തെയും നഷ്ടങ്ങളാണു ... എന്റെ വാക്കുകളെ ഞാൻ ആയിരം തവണ ശിക്ഷിച്ചു കഴിഞ്ഞു..ഇനി എനിക് മാപ്പ് നൽകുവിൻ...നഷ്ടമായത് നഷ്ടമായി തന്നെ അവശേഷിക്കട്ടെ .ആ നഷ്ടങ്ങളാണു എന്റെ സന്തോഷങ്ങൾ...
ഭ്രാന്തമായി ചിന്തകളിൽ ജീവിച്ച് ,പ്രപഞ്ചത്തിന്റെ അപാരമായ നിഗൂഡതകളിൽ അത്ഭുതപ്പെട്ടു, മനുഷ്യനു പോകാവുന്നിടത്തേക്കെല്ലാം സഞ്ചരിച്ച് ഒടുവിൽ ഒരോർമ്മയാകാൻ
Saturday, 29 August 2015
Thursday, 23 July 2015
അമ്മ
ഓർഫനേജിലേ സിസ്റ്ററാണു അവനോടു അമ്മയുടെ അർത്ഥം നിർവ്വചിച്ചു നൽകിയത് ; സ്വന്തം സുഖങ്ങൾ പോലും നോക്കാതെ തന്റെ മക്കൾക്ക് വേണ്ടി ജീവിക്കുന്ന ഒരു ആത്മാവാണു അമ്മയെന്നു...
കുട്ടിമനസ്സിലെ ആകാംക്ഷയും നിഷ്കളങ്കതയും കൂടെ കൂട്ടി അവൻ കണ്മുന്നിൽ അമ്മയുടെ മുഖത്തിനു വേണ്ടി പരതി.
കൽപടവുകൾ പിടിച്ച് പിടിച്ച് കയറി നിന്ന് അവൻ ലോകത്തിലേക്ക് നോക്കി
അവിടെ കന്നുകാലികൾ വയലുകളിൽ മേയുന്നതും മരം മുറിക്കുന്ന മനുഷ്യനെയും എച്ചിലുകൾക്ക് വേണ്ടി കൊത്തുണ്ടാക്കുന്ന കാക്കകളേയും പരസ്പരം ചീത്ത വിളിച്ച് പറഞ്ഞു കൊണ്ട് തെരുവിൽ ഏറ്റുമുട്ടുന്ന തമ്മിൽ കൊല്ലുന്ന സഹജീവികളെയും അവൻ കണ്ടു..
കാലുകുത്തി നിന്ന മണ്ണിലേക്കും അനന്തമായ ആകാശത്തിലേക്കും നോക്കി നിന്നവൻ അറിയാതെ മൊഴിഞ്ഞു...
'അമ്മേ...'
Monday, 20 July 2015
സോഷ്യൽ മീഡിയ
അവളെന്നും ഒറ്റക്കായിരുന്നു..
പെണ്ണിനുത്തമം വീട്ടിലെ ഉള്ളിന്റുള്ളാണെന്ന നിയമം ഒരിക്കലും തെറ്റിക്കാതെ നാലു ചുമരുകൾകുള്ളിലിരുന്ന് അവൾ അവളുടേതായ ലോകം പടത്തുയർത്തി..
ഇടയ്കെപ്പഴോ തുറന്നിട്ട ജനാലകൾക്കുള്ളിലൂടെ പുറം ലോകത്തിന്റെ നേർത്ത പ്രകാശം ഉള്ളിലേക്ക് പ്രവഹിച്ചപ്പോൾ അവൾ പുറം ലോകത്തിന്റെ വശ്യത തിരിച്ചറിഞ്ഞു..
പഠിക്കാൻ സ്മാർട്ടായ അവൾക് ഗൾഫിൽ നിന്നും ഇളയാപ്പ കൊണ്ട് കൊടുത്ത സ്മാർട് ഫോണിൽ അവൾ പുതുലോകത്തിന്റെ നെഞ്ചിലേക്ക് വലിഞ്ഞു കേറി ഹോം പേജിൽ ഒരു പോസ്റ്റിട്ടു
"ഹായ്" ..
പുതിയ ലോകം അപ്പോൾ നാലുചുമരുകൾകുള്ളിൽ ഉറങ്ങിക്കിടക്കുന്ന മറ്റൊരു കുട്ടിയേ തേടുകയായിരുന്നു.

Subscribe to:
Comments (Atom)