മഴയുടെ ഗന്ധം അറിഞ്ഞു വീണ്ടുമൊരു അധ്യായന വർഷം കൂടി വരവായ്...കഴിഞ്ഞു പോയ ഒന്നു രണ്ടു തലമുറയുടെ സ്കൂൾ ജീവിതാരംഭത്തിനെക്കാൾ ഏറെ ഭൂമിയെ തൊട്ടറിഞ്ഞ് ഒരു പ്രെവേശനോത്സവം, മുത്തശ്ശി കഥകളിലെ പോലെ ഭൂമി മാതാവിനു പ്രിയങ്കരനായ ഏതേലും കുട്ടിയുടെ നിഷ്കളങ്കതയാണൊ ഇടവപ്പാതിയുടെ ഈ തിരിച്ചു വരവിനു കാരണം??
എതൊരു മനുഷ്യനെയും പോലെ തന്നെ വീണ്ടും ആ വിദ്യാലയ മുറ്റത്ത് പോയി നിൽകാൻ ഇന്നെന്നെ പ്രായം അനുവദിക്കുന്നില്ല, കുറച് നാളുകൾക്കു മുന്നെ ഞാൻ ഓടി തീർത്തത് പന്ത്രണ്ടു വർഷത്തെ ഒരിക്കലും തിരിചു കിട്ടാനാവാത്ത രസകരമായ അനുഭവങ്ങളും സൗഹ്രിദങ്ങളുടെ നിഷ്കളങ്കമായ സഹവർതിത്തവുമായിരിക്കാം.., അതുതന്നെയാണു തീർചയായും...!!
ശീതീകരിച്ച സ്മാർട്ട് ക്ലാസ്സ് മുറികലുടെ നാലു ചുമരുകൾകുള്ളിൽ കുടുങ്ങി നിൽകുന്ന പുതുതലമുറയുടെ യാന്ത്രിക ജീവിത ശൈലിയുടെ മുന്നിൽ പകച്ചു പോകുന്നു. ഓടു മേഞ്ഞ, ഭിത്തികൾ വിണ്ടു കീറിയ മുറികളിൽ പ്രകൃതിയുടെ മടിതട്ടിൽ ഇരുന്ന് അറിവുകൾ നുകർന്ന അവരുടെ മാതാപിതാക്കളും വന്ന വഴി മറന്നു പൊയിരിക്കുന്നു. ഒരു പക്ഷെ തങ്ങൾ വന്ന വഴിയിലെ യാതനകളുടെ കയ്പു നീരു കുടിപ്പിക്കാൻ ആ നിഷ്കളങ്കമായ സ്നേഹം അനുവദിക്കാത്തതാകാം...പക്ഷെ അവർ മനസ്സിലാക്കുന്നില്ലല്ലോ അതായിരുന്നു ഏറ്റവും മികച്ചതെന്നു!!
സ്കൂൾ മുറ്റത്തെ ആദ്യ ദിവസങ്ങളിൽ കരയാത്തവരായി ആരുമുണ്ടാകില്ല ... അന്നു കരഞ്ഞത് സധാസമയം കളിചു നടന്നിരുന്ന ജീവിതത്തിന്റെ സ്വാതന്ത്ര്യം നഷ്ട്മാകുന്നു എന്ന ആവലാതി കൊണ്ടാണെങ്കിൽ ഇന്നു കരയുന്നത് ഒന്നൂടെ പോയി ആ മുറ്റത്ത് നിന്നു കരയാനുള്ള ചാൻസു ഇല്ലല്ലൊ എന്നൊർത്ത് കൊണ്ടായിരിക്കും...വേറിട്ട നവ്വ്യാനുഭൂതിയുടെ മായാലോകം തീർത്ത ഈ ക്ലാസ്സ് മുറികളിൽ ഒന്നൂടെ... കഴിയില്ല എന്ന് മനസ്സിലായതു കൊണ്ടുമാകാം!
ഒരിക്കലും തിരിച് കിട്ടാത്ത ആ സ്കൂൾ ജീവിതത്തോട് യാത്ര പറയേണ്ട സമയമായിരിക്കുന്നു എന്ന യാഥാർത്യം ഉൾകൊള്ളാൻ ഇന്നീ മനസ്സിനു കഴിയുന്നില്ല....
സോഷ്യൽ നെറ്റ്വർകിങ്ങിന്റെ ഈ കാലത്ത് പുതുമഴയുടെ ഗന്ധം നുണർന്നു വേറിട്ട ഒരു ലോകത്തേക്ക് കാലെടുത്തു വെക്കുന്ന ന്യൂ ജെനറേശൻ കിഡ്സുകളുടെ സ്റ്റാറ്റസ്സ് അപ്ടേറ്റ് ഭാവിയിൽ എന്താകുമെന്നു ആർകറിയാം.....!!

നഷ്ട വസന്തം ....
ReplyDeleteഅവസാന നിമിഷങ്ങളിൽ ഒരുമിച്ച് നഷ്ട്മായത്!!
DeletePLs join my blog . . .
Deletehttp://nenjidippukal.blogspot.in/
കലക്കി മോനെ, കലക്കി... നിന്റെ അക്ഷരങ്ങൾക്ക് ഇനിയും എന്തൊക്കെയോ പറയാനുണ്ട്...
ReplyDeleteThis comment has been removed by the author.
Deleteനന്ദി കൂട്ടുകാരാ.. തുടർന്നും എല്ലാവിധ പിന്തുണകളും പ്രതീക്ഷിക്കുന്നു
Deleteജുനൂ , മഷിത്തണ്ടിന്റെ തണുപ്പും സ്ളേറ്റിന്റെ മിനുപ്പുള്ള കറുത്ത പ്രതലത്തില്‍ എഴുതി പഠിക്കുന്നതും ഒന്നും ഇപ്പോളത്തെ കുഞ്ഞുങ്ങള്‍ക്ക് അന്യമാണ് .സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ അവരുടെ മനസ്സിന്റെ നന്മയെ അന്യമാക്കാതിരിക്കട്ടെ , കുഞ്ഞു കണ്ണുകള്‍ ക്ലാസ്റൂമിലെ സ്ക്രീന്‍ വെളിച്ചത്തില്‍ പിടയാതിരിക്കട്ടെ , ഇത്തിരി പോന്ന കളര്‍ ചോക്കിനു കൊതിക്കുന്ന ബാല്യത്തിന്റെ നിഷ്കളങ്കത സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാവുമോ ? അറിയില്ല ,എങ്കിലും ബാല്യം എത്ര മനോഹരം . കുരുന്നുകള്‍ ഇനിയും സന്തോഷത്തോടെ തിമിര്‍ക്കട്ടെ ..ജുനു നന്നായി എഴുതിയിട്ടുണ്ട് , മനസ്സിനെ ഏതൊക്കെയോ ഓര്‍മ്മകളിലേക്ക് ജുനൂ നടത്തി ..ആശംസകള്‍ :)
ReplyDeleteതുടർന്നും എല്ലാവിധ സഹകരണവും പിന്ദുണയും ഉണ്ടാകുമല്ലോ ഇന്ദൂ??
Deleteടെലിവിഷനിലെ കാർട്ടൂൺ കഥാപാത്രങ്ങളുടെ കാരിക്കേച്ചരുകൾ വരച്ച് കൂട്ടി സ്വാഗതം അരുളുന്ന അദ്ധ്യാപകരെ കുറിച്ചോർത്ത് ലജ്ജ തോന്നുന്നു...സത്ത്യത്തിൽ ഇവർ തന്നെയല്ലെ ഇതിന്നുത്തരവാദികൾ??